ഈ വർഷത്തെ ഒളിമ്പിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രമേയം 'സജീവമായി തുടരുക , ആരോഗ്യത്തോടെ തുടരുക, ശക്തമായി തുടരുക'
ഇന്ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനം. 1894 ജൂൺ 23 നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായത്. 1948 ൽ പാരീസിലെ സോർബോണിൽ നടന്ന സമ്മേളനത്തിൽ അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായ ജൂൺ 23 നു അന്താരാഷ്ട്ര ഒളിമ്പിക് ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒളിമ്പിക് ആശയം പ്രോത്സാഹിപ്പിക്കുന്നതിനും കായിക രംഗത്തു കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണു ഈ ദിവസം നിർദ്ദേശിച്ചത്.
കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം ഒളിമ്പിക്സ് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഓർമപ്പെടുത്തുന്ന ദിവസം കൂടിയാണിത്. ബിസി എട്ടാം നൂറ്റാണ്ട് മുതൽ എ ഡി നാലാം നൂറ്റാണ്ട് വരെ ഗ്രീസിലെ ഒളിമ്പിയയിൽ നടന്ന പുരാതന ഒളിമ്പിക് ഗെയിംസിൽ നിന്നാണ് ആധുനിക ഒളിമ്പിക് ഗെയിംസിന്റെ ഇത്ഭവത്തിനു പ്രചോദനമായത്. ബാരൻ പിയറി ഡി കൂബർട്ടീൻ 1894 ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിക്കുകയും ഒളിമ്പിക് ഗെയിംസിന് അടിത്തറയിടുകയും ചെയ്തു. ഈ വർഷത്തെ ഒളിമ്പിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രമേയം സജീവമായി തുടരുക , ആരോഗ്യത്തോടെ തുടരുക, ശക്തമായി തുടരുക എന്നുള്ളതാണ്. 

Nine injured in attack in Taipei, media reports
Putin offers no compromise on Ukraine, says EU 'robbery' failed
Bangladesh rocked by unrest after death of student leader
Suspected gunman in Brown University shooting found dead
