വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാ വിഭാഗത്തിൽപെടുന്ന, 45 വയസിന് താഴെയുള്ളവരുടെ കുത്തിവെയ്പ്പും പൂർത്തിയാകും.
കേരളത്തിൽ ഈ മാസം ഒരു കോടി ആളുകൾക്കുള്ള വാക്സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 28,44,000 ഡോസ് വാക്സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്സിൻ കേന്ദ്രം നൽകണമെന്നാവശ്യപ്പെട്ട് കേരളം നിരന്തരം സമ്മർദം ചെലുത്തുന്നുണ്ട്. അതിന് ഫലം കണ്ടുതുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാംഗം പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പല ജില്ലകളിലും 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയായി വരികയാണ്. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാ വിഭാഗത്തിൽപെടുന്ന, 45 വയസിന് താഴെയുള്ളവരുടെ കുത്തിവെയ്പ്പും പൂർത്തിയാകും. കൂടുതൽ വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന സംസ്ഥാന സർക്കാരിന്റെ നയം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Israeli forces kill two Palestinian teens in escalating West Bank violence
Death toll from Indonesia's Central Java landslides rises to 30
Draft COP30 deal drops effort for fossil fuel transition agreement
Earthquake jolts Bangladesh, killing five and injuring around 100
