സ്ഫോടനത്തെക്കുറിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡൻ വിശദീകരണം നൽകിയെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കാബൂൾ വിമാനത്താവളത്തിന് പുറത്ത് സ്ഫോടനമുണ്ടായതായി യുഎസ് പെന്റഗൺ . കുട്ടികൾ ഉൾപ്പടെ 13 പേർ കൊല്ലപ്പെട്ടതായി താലിബാൻ വ്യക്തമാക്കിയെന്നാണ് റോയിട്ടേഴ്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്.
എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ലെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തെക്കുറിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡൻ വിശദീകരണം നൽകിയെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നിലവിൽ എന്താണ് സംഭവിച്ചത് എന്ന് അടിയന്തിരമായി സ്ഥിരീകരിക്കുമെന്നു ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.എന്നാൽ ചാവേർ ബോംബാക്രമണത്തിന്റെ സാദ്ധ്യതകൾ തള്ളിക്കളയുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ചാവേർ ആക്രമണ ഭീഷണിയെത്തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ നിന്നും ജനങ്ങൾ ഉടൻ വിട്ട് പോകണമെന്ന യു എസ് സഖ്യ കക്ഷികളുടെ അഭ്യർത്ഥനകൾ വന്നതിനു പിന്നാലെയാണ് ഇപ്പോൾ ബോംബാക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


Severe floods force mass evacuations in US state of Washington
At least 30 killed in Myanmar after junta airstrike hits hospital
Tsunami advisory lifted after earthquake hits Japan's northeast
Thai PM says he will speak to Trump late Friday on Cambodia clashes
