ഇന്നലെ റെക്കോര്‍ഡ് രോഗികളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 25,000 കടന്നു.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഡൽഹിയിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. എന്നിട്ടും കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.
ലോക്ക്ഡൗണിനിടയിലും ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ അടക്കമുള്ള അവശ്യസേവനങ്ങള്‍ തുടരാന്‍ അനുവദിക്കും. വിവാഹത്തിന് 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. വിവാഹത്തിന് പ്രത്യേക അനുമതി വാങ്ങണം. പാസ് വാങ്ങിയ ശേഷം മാത്രമേ വിവാഹം നടത്താവൂ. ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
ഇന്നലെ റെക്കോര്‍ഡ് രോഗികളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 25,000 കടന്നു. ഇന്നലെ 25,462 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 23,500 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.
ഡല്‍ഹി കോവിഡ് നാലാം തരംഗത്തിന്റെ പിടിയിലാണ്.ഡല്‍ഹിയിലെ ആരോഗ്യസംവിധാനങ്ങള്‍ പരമാവധിയിലാണ്. ആരോഗ്യസംവിധാനം തകര്‍ന്നു എന്ന് പറയുന്നില്ല. എന്നാല്‍ ശേഷിയുടെ പരമാവധിയില്‍ എത്തിനില്‍ക്കുകയാണ് അരവിന്ദ് കെജരിവാള്‍ ഓര്‍മ്മിപ്പിച്ചു.ആരോഗ്യസംവിധാനം തകരാതിരിക്കാന്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ട സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

US Epstein files release highlights Clinton, makes scant reference to Trump
Bangladesh holds state funeral for slain youth leader amid tight security
US hits ISIS in Syria with large retaliatory strikes, officials say
Pakistan court hands Imran Khan, wife 17-year jail terms in another graft case
