വാക്സിനെടുക്കേണ്ട സ്ഥലവും, തീയതിയും, സമയവും കൃത്യമായി എസ്എംഎസ് വഴി നൽകുന്നതിനാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാനായിട്ടുണ്ട്. ആദ്യം അപേക്ഷിച്ച് അനുമതി ലഭിക്കാത്തവർക്ക് മതിയായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കാവുന്നതാണ്.
കേരളത്തിൽ പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു. ഹൃദ്രോഗമുൾപ്പടെ ഗുരുതര അസുഖമുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ മുൻഗണന. ചികിത്സാ രേഖകളും അപേക്ഷകളും ജില്ലാതലത്തിൽ പരിശോധിച്ച ശേഷം തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്.
കൊവിഡ് ബാധിച്ചാൽ ഗുരുതരമാകുന്ന രോഗങ്ങളുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കാണ് നിലവിൽ വാക്സിൻ വിതരണം ആരംഭിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, പ്രമേഹബാധിതർ, വൃക്ക, കരൾ രോഗികൾ തുടങ്ങി 20 തരം രോഗങ്ങളുള്ളവർക്കാണ് മുൻഗണന.
വാക്സിനെടുക്കേണ്ട സ്ഥലവും, തീയതിയും, സമയവും കൃത്യമായി എസ്എംഎസ് വഴി നൽകുന്നതിനാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാനായിട്ടുണ്ട്. ആദ്യം അപേക്ഷിച്ച് അനുമതി ലഭിക്കാത്തവർക്ക് മതിയായ രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കാവുന്നതാണ്.
ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരമുൾപ്പടെ ചില ജില്ലകളിൽ മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്കായി ഒരു വാക്സിനേഷൻ കേന്ദ്രമാണ് പ്രവർത്തിക്കുന്നത്. അതേസമയം 45 ന് മുകളിൽ പ്രായമായവർക്കുള്ള വാക്സിനേഷൻ നടപടികളും സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്.

Belarus frees Nobel winner, protest figures as US lifts more sanctions
Indonesia flood death toll exceeds 1,000
Ukraine's Odesa suffers major blackouts after Russian attack
Two killed in Ukrainian drone strike on Russia's Saratov