അഞ്ച് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളാണ് കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ഇന്ത്യയിൽ മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 368147 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 3417 പേര് മരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ 26 ലക്ഷത്തില്‍ അധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 23,800ന് അടുത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മെയ് 1ന് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ഇന്നലെ കേസുകളുടെ എണ്ണം കുറഞ്ഞത് ആശ്വാസ കണക്കായി.
അഞ്ച് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളാണ് കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
മഹാരാഷ്ട്രയില്‍ 55000ന് അടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശില്‍ കേസുകളുടെ എണ്ണം കുറഞ്ഞു. ഡല്‍ഹിയില്‍ 400ല്‍ അധികവും മഹാരാഷ്ട്രയില്‍ 600ന് അടുത്തും മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബംഗളൂരുവില്‍ 20000ല്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് കണക്കുകള്‍ ഇനിയും ഉയരുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കുന്ന മുന്നറിയിപ്പ്. ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യം വന്നേക്കാം. കൃത്യമായ ജാഗ്രത സംസ്ഥാനങ്ങള്‍ പാലിക്കണമെന്നും കേന്ദ്രം.

Belarus frees Nobel winner, protest figures as US lifts more sanctions
Indonesia flood death toll exceeds 1,000
Ukraine's Odesa suffers major blackouts after Russian attack
Two killed in Ukrainian drone strike on Russia's Saratov
