തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കമുള്ളവരുമായി തെരഞ്ഞെടുപ്പ് കമ്മീഷന് ഈ മാസം അവസാനത്തോടെ ചര്‍ച്ച തുടങ്ങും.
കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ ചെയ്തു. ഏപ്രില്‍ 15 ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താനാണ് മീണ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
കോവിഡ് സ്ഥിതിഗതികള്‍ പരിഗണിച്ച് നേരത്തെ വോട്ടെടുപ്പ് രണ്ടു ഘട്ടമായി നടത്താനാണ് ആലോചിച്ചിരുന്നത്. എന്നാല്‍ ഒറ്റഘട്ടമായി തന്നെ നടത്തിയാല്‍ മതിയെന്നാണ് ടിക്കാറാം മീണയുടെ ശുപാര്‍ശ. മീണയുടെ ശുപാര്ശയിന്മേല് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.
തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കമുള്ളവരുമായി തെരഞ്ഞെടുപ്പ് കമ്മീഷന് ഈ മാസം അവസാനത്തോടെ ചര്‍ച്ച തുടങ്ങും. ചര്‍ച്ചകള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിനിധികള്‍ അടുത്ത മാസം ആദ്യം കേരളത്തിലെത്തുമെന്നും ടിക്കാറാം മീണ സൂചിപ്പിച്ചു.
ഇവരുടെ സന്ദര്‍ശനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും മീണ സൂചിപ്പിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ഏപ്രില്‍ 15 ന് മുമ്പായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.
വിശേഷദിവസങ്ങള്‍, പരീക്ഷകള്‍ തുടങ്ങിയവ പരിഗണിച്ചാണ് കമ്മീഷന് ഏപ്രില്‍ പരിഗണിക്കുന്നത്. റമദാന് വ്രതാരംഭം ഏപ്രില്‍ 15 ന് തുടങ്ങും. ഇതു കണക്കിലെടുത്ത് 15 ന് മുമ്പ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആലോചിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും മെയ് മാസത്തില്‍ സിബിഎസ്ഇ പരീക്ഷകളും നടക്കുന്നുണ്ട്.
Dubai's Roads and Transport Authority (RTA) has launched a trial run of a new electric bus on Route F13, connecting key spots like the Burj Khalifa and Dubai Mall Metro Station.
Over 100 professionals have graduated from the latest batch of the UAE's Federal Artificial Intelligence Programme, a key national initiative focused on real-world AI solutions.
The UAE is gearing up to roll out advanced biometric ID systems that use facial recognition and artificial intelligence - eliminating the need for physical Emirates ID cards.
The National Centre of Meteorology (NCM) has issued a yellow and orange dust alert across the UAE, with strong winds reducing visibility to below 3,000 metres in some parts of the country.
Sheikh Abdullah bin Zayed Al Nahyan, Deputy Prime Minister of the UAE and Minister of Foreign Affairs, has strongly denounced and condemned a plot that threatened Jordan's national security.
Dubai Police are reminding parents to keep a close eye on their children, following an incident where a six-year-old child of determination was found alone and distressed on the street.