വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
വരും ദിവസങ്ങളിലും കനത്ത മൂടൽ മഞ്ഞിന് സാധ്യത ഉള്ളതിനാൽ പുലർവേളകളിൽ വാഹനമോടിക്കുന്നവർക്ക് ഗതാഗത വകുപ്പ് ജാഗ്രത നിർദേശം നൽകി. ദൂരക്കാഴ്ച കുറവാകുമെന്നതിനാൽ അപകടങ്ങൾക്ക് സാധ്യത കൂടുതലാണ്.
അബുദാബി അൽ മകത്തറ ഭാഗത്ത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നു പുലർച്ചെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച കുറവായതിനാൽ 19 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. വാഹനങ്ങൾ തമ്മിൽ വേണ്ടത്ര അകലം പാലിക്കാത്തതാണ് ഇത്രയേറെ വാഹനങ്ങൾ കൂട്ടിയിടിച്ച് ഗുരുതരമാകാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. വരുംദിവസങ്ങളിലും കനത്ത മൂടൽ മഞ്ഞിനു സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.

Drivers with Eid Al Etihad car decorations to face fines in Sharjah
UAE President praises spirit of patriotism during March of Union
Last Supermoon of 2025 to appear on Friday
Sheikh Abdullah discusses strategic ties with Italian counterpart
UAE medical teams sustain support for Gaza’s health sector
UAE deploys extra driverless cars, taxis to ease Grand Prix weekend traffic
UAE expresses solidarity with Peru over victims of landslide
Over 100 vehicles seized in Sharjah for Eid Al Etihad violations
