പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്കാരം നല്‍കുന്നത്. 2020-21 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 962.55 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനും ഈ നൂതനാശയം കാരണമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഇതുകൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.
സംസ്ഥാനതല അവാര്‍ഡ് - ഒന്നാം സ്ഥാനം
1. ജില്ലാ പഞ്ചായത്ത് - കൊല്ലം ജില്ല (10 ലക്ഷം രൂപ)
2. മുന്‍സിപ്പല്‍ കോര്പ്പറേഷന് - കൊല്ലം ജില്ല (10 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി - പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ല (10 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് - മുല്ലശ്ശേരി, തൃശൂര്‍ ജില്ല (10 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് - നൂല്‍പ്പുഴ, വയനാട് ജില്ല (10 ലക്ഷം രൂപ)

Sharjah imams and muezzins granted government employee status
Dubai Police invite community volunteers for NYE celebrations
UAE leaders extend wishes on Christmas
Fifth Indonesian medical team arrives at UAE Floating Hospital in Al Arish
Dubai gears up for final phase of single-use plastic ban
UAE hails Yemen prisoner swap agreement as key humanitarian step
Sharjah receives Guinness for largest A2A2 cattle farm
UAE reinforces global humanitarian leadership
