
ഇന്നലെ 206 മരണങ്ങളും
ഇന്ത്യയിൽ ഇന്നലെ 16,051 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 206 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2,02,131 സജീവ കേസുകൾ ഉൾപ്പെടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 4,28,38,524 ആയി ഉയർന്നു. മൊത്തം കേസുകളിൽ 0.47 ശതമാനവും സജീവ കേസുകളാണ്.
37,901 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് നിലവിൽ 98.33 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.93 ശതമാനമാണ്.
രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 175.46 കോടി വാക്സിൻ ഡോസുകൾ നൽകിയതായി മന്ത്രാലയം അറിയിച്ചു.