ഇന്ത്യയിൽ കോവിഡ് നാലം തരംഗം ജൂൺ 22ഓടെ തുടങ്ങുമെന്ന് വിദഗ്ധർ
ഇന്ത്യയിൽ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ. ഇന്നലെ പതിനായിരത്തിൽ താഴെ പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 8,013 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധിതരായി നിലവിൽ 1,02,601 പേരാണ് ചികിത്സയിലുള്ളത്. 119 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,765 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായി.
അതേസമയം, ഇന്ത്യയിൽ കോവിഡ് നാലം തരംഗം ജൂൺ 22ഓടെ തുടങ്ങുമെന്ന് വിദഗ്ധർ. കാൺപൂർ ഐഐടിയുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബർ 24 വരെ തരംഗം നീണ്ടുനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മൂന്നാം തരംഗം വലിയ അപകടമുണ്ടാക്കാതെ കടന്നുപോകുന്നതിനിടെയാണ് നാലാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വരുന്നത്. ആഗസ്ത് 15 മുതൽ 31 വരെ തരംഗം പാരമ്യത്തിലെത്തും എന്നാണു പ്രവചനം. എന്നാൽ എത്രത്തോളം രൂക്ഷമാകുമെന്നത് കോവിഡിന്റെ ഏത് വകഭേദമാണ് വ്യാപിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

UAE air forces respond to incoming missile threats on Sunday
UAE air defences intercept 23 missiles, 56 drones on Saturday
UAE President pays tribute to Emirati businessman Salem Al Saman
23ബാലിസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ
UAE strongly condemns attacks on its embassy in Damascus
UAE officials review food supply flow at border crossings
UAE condemns terrorist attack in DR Congo
Debris from drone interception hits Oracle building in Dubai
