യുക്രൈനിൽ സമാധാന ശ്രമങ്ങൾക്കുള്ള പിന്തുണ ആവർത്തിച്ച് ഉറപ്പ് നൽകി യു.എ.ഇ പ്രസിഡൻ്റ്

യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരം  ഉണ്ടാകുന്നതിനും, സംഘർഷത്തിന്റെ മാനുഷിക ആഘാതം ലഘൂകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണ് ആവർത്തിച്ച് യുഎഇ പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

യു.എ.ഇയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ യുക്രേനിയൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് തൻ്റെ പിന്തുണ ഉറപ്പ് നൽകിയത്.

ഇരു നേതാക്കളും അബുദാബിയിലെ ഖസർ അൽ ഷാതി-യിൽ കൂടിക്കാഴ്ച നടത്തി.

 നിക്ഷേപം, സമ്പദ്‌വ്യവസ്ഥ, പുനരുപയോഗിക്കാവുന്ന ഊർജം, ഭക്ഷ്യസുരക്ഷ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം ചർച്ചയായി.
 
ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന മറ്റ് മേഖലകളിലെ സഹകരണവും ചർച്ച ചെയ്തു.

ആഗോള പ്രതിസന്ധികൾക്കുള്ള സമാധാനപരമായ പരിഹാരങ്ങൾക്ക് യുഎഇയുടെ പിന്തുണ ഉണ്ടാകുമെന്ന് ഹിസ് ഹൈനസ് വ്യക്തമാക്കി.

യുക്രെയ്‌നും റഷ്യയും തമ്മിലെ തടവുകാരുടെ കൈമാറ്റത്തിനുള്ള യുഎഇ മധ്യസ്ഥ ശ്രമങ്ങളിലെ  യുക്രെയ്ൻ്റെ സഹകരണത്തിന് അദ്ദേഹം സെലെൻസ്‌കിയോട് നന്ദി പറഞ്ഞു.

യുഎഇയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തൻ്റെ പ്രതിബദ്ധത സെലെൻസ്‌കി ആവർത്തിച്ച് വ്യക്തമാക്കി.

തടവുകാരുടെ കൈമാറ്റവും അതിൻ്റെ മാനുഷിക ശ്രദ്ധയും സുഗമമാക്കുന്നതിനുള്ള യുഎഇയുടെ നയതന്ത്ര പിന്തുണയ്‌ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

More from Local News

Blogs