എക്സ്ചേഞ്ച് ഹൗസിന് സെൻട്രൽ ബാങ്കിന്റെ 10.7 ദശലക്ഷം ദിർഹം പിഴ

wam

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ  ധനസഹായ ചട്ടങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയത്. എക്‌സ്‌ചേഞ്ച് ഹൗസ് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നയങ്ങൾ പാലിക്കുന്നതിലും തീവ്രവാദ നയങ്ങൾക്ക് ധനസഹായം നൽകുന്നതിനെതിരെയും പരാജയപ്പെട്ടുതായി സെൻട്രൽ ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി

 

യു എ ഇയിൽ  ഒരു എക്സ്ചേഞ്ച് ഹൗസിന് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ  10.7 ദശലക്ഷം ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ  ധനസഹായ ചട്ട  ലംഘനം  എന്നീ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയത്. എക്‌സ്‌ചേഞ്ച് ഹൗസ് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നയങ്ങൾ പാലിക്കുന്നതിലും തീവ്രവാദ നയങ്ങൾക്ക് ധനസഹായം നൽകുന്നതിനെതിരെയും പരാജയപ്പെട്ടുതായി സെൻട്രൽ ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

എല്ലാ എക്സ്ചേഞ്ച് ഹൗസുകളും ഉടമകളും ജീവനക്കാരും യുഎഇ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി യുഎഇ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ ഇത്തരത്തിലുള്ള നടപടികൾ ലക്ഷ്യമിടുന്നത്.  

More from Local News

Blogs