ബ്രിട്ടൻ ക്യാബിനറ്റ് അടിയന്തര യോഗം ചേർന്നു. ഈ മാസം 28 മുതൽ സ്വകാര്യ ഒത്തുചേരലുകൾ പരിമിതപ്പെടുത്താൻ ജർമ്മനി പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട്
ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ നടപടിക്രമങ്ങൾ കർശനമാക്കുന്നു.
ബ്രിട്ടൻ ക്യാബിനറ്റ് അടിയന്തര യോഗം ചേർന്നു. നെതെർലൻഡും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ക്രിസ്മസിന് മുമ്പ് സാമൂഹിക നിയന്ത്രണങ്ങൾ കർശനമാക്കിയതിനു പിന്നാലെയാണ് ബ്രിട്ടൻ അടിയന്തിര യോഗം ചേർന്നത്.
ഇതിനിടെ വാക്സിൻ സ്വീകരിക്കുകയോ രോഗം ഭേദമാകുകയോ ചെയ്തിട്ടുള്ള പരമാവധി 10 ആളുകൾക്ക് മാത്രമായി ഈ മാസം 28 മുതൽ സ്വകാര്യ ഒത്തുചേരലുകൾ പരിമിതപ്പെടുത്താൻ ജർമ്മനി പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു . ഈ നിയന്ത്രണം ഔട്ട്ഡോർ, ഇൻഡോർ പരിപാടികൾക്കും ബാധകമായിരിക്കുമെന്നാണ് വിവരം.
കരട് പ്രസ്താവന പ്രകാരം 14 വയസ്സിന് താഴെയുള്ള കുട്ടികളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കും. റെസ്റ്റോറന്റുകളിലേക്കുള്ള ആളുകളുടെ പ്രവേശനവും പരിമിതമായി തുടരും. അതേസമയം, പാൻഡെമിക്കുമായി ബന്ധപ്പെട്ട വലയുന്ന കമ്പനികൾക്കും ഓർഗനൈസേഷനുകൾക്കും രാജ്യം സാമ്പത്തിക സഹായം നനൽകും. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ജർമ്മനിയിലെ 16 സംസ്ഥാനങ്ങളിലെ നേതാക്കളും ആസൂത്രിത നടപടികളെക്കുറിച്ച് ചൊവ്വാഴ്ച ചർച്ച ചെയ്യും.
ദുബൈ എക്സ്പോയിലും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. ഒമിക്രോൺ വകഭേദം മറ്റ് രാജ്യങ്ങളിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് . നടപടി. എക്സ്പോ സന്ദർശകരെ പരിശോധിക്കാനുള്ള പി.സി.ആർ ടെസ്റ്റിങ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചു. ദിവസവും സംഘടിപ്പിക്കുന്ന പരേഡുകളും കോൺടാക്ട് ഇവെന്റുകളും താൽക്കാലികമായി നിർത്തി വച്ചു. മുഴുവൻ പവലിയനുകളിലെയും ജീവനക്കാരെ സൗജന്യമായി പരിശോധിക്കാൻ ഓൺ സൈറ്റ് പി സി ആർ സംവിധാനം ഏർപ്പെടുത്തും.ജീവനക്കാർക്കും കരാറുകാർക്കും മറ്റും ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി.
ഇന്ത്യയിൽ ആകെ 161 പേർക്കാണ് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോൺ ഗുരുതരാവസ്ഥ ഇതുവരെ ആരിലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും ഒമിക്രോൺ ഭാവിയിൽ ഉണ്ടാക്കുന്ന ഭീഷണികൾ നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്സുഖ് മാണ്ഡവ്യ ഇന്ന് രാജ്യസഭയിൽ പറഞ്ഞു. രാജ്യത്ത് കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനുണ്ടാകുമെന്നും രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു

World’s Coolest Winter campaign spotlights UAE entrepreneurs
UAE set for second phase of single-use plastic ban
Dubai tests drones to clean traffic signals
UAE leaders hail 'enduring bonds of friendship' on Bahrain's National Day
UAE locally produces 3 oncology medicines to strengthen fight against cancer
UAE stands in solidarity with Morocco over deadly flash floods
Dubai mandates front number plates for delivery bikes
UAE condemns drone attack on peacekeeping base in Sudan
