ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 213; രോഗമുക്തി നേടിയവര്‍ 4073 കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,474 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,49,245 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4229 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 213 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 35,410 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 146 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,344 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4073 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 663, കൊല്ലം 166, പത്തനംതിട്ട 169, ആലപ്പുഴ 191, കോട്ടയം 302, ഇടുക്കി 141, എറണാകുളം 788, തൃശൂര്‍ 384, പാലക്കാട് 24, മലപ്പുറം 188, കോഴിക്കോട് 513, വയനാട് 148, കണ്ണൂര്‍ 246, കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 35,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,21,001 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Dubai unveils region's first integrated recreational vehicle route
RTA deploys drones to inspect Dubai Metro tunnels
Emergency calls surge amid weather fluctuations in Dubai
UAE President discusses strategic partnership with Elon Musk
Abu Dhabi warns community on fire hazards during winter
UAE, UNHCR sign deal to support Sudan conflict response
H.H. Sheikh Hamdan highlights UAE's tech progress with Elon Musk
UAE President meets French counterpart in Abu Dhabi
