എന്‍ 95 മാസ്ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്
കേരളത്തിൽ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്.ടി.പി.സി.ആര്-300 രൂപ, ആന്റിജന്‍- 100 രൂപ, എക്സ്പെര്‍ട്ട് നാറ്റ്-2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ്- 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്സ്.എല്‍., ഡബിള്‍ എക്സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ആര്.ടി.പി.സി.ആര്-500 രൂപ, ആന്റിജന്‍- 300 രൂപ, എക്സ്പെര്‍ട്ട് നാറ്റ്-2500 രൂപ, ട്രൂനാറ്റ്-1500 രൂപ, ആര്‍ടി ലാമ്പ് -1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.

Abu Dhabi eases restrictions on pets in hotels, restaurants
Sharjah imams and muezzins granted government employee status
Dynamic message signs cut travel times by 20% on Dubai roads
Dubai Police invite community volunteers for NYE celebrations
UAE leaders extend wishes on Christmas
Fifth Indonesian medical team arrives at UAE Floating Hospital in Al Arish
Dubai gears up for final phase of single-use plastic ban
UAE hails Yemen prisoner swap agreement as key humanitarian step
