കേരളത്തിൽ മാസം 30 യൂണിറ്റ് വരെ സൗജന്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം

2 ലക്ഷത്തോളം പേര്‍ക്ക് പ്രയോജനം

കേരളത്തിൽ മാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു. റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതോടെയാണ് ഇതു നടപ്പാക്കി വൈദ്യുതി ബോര്‍ഡ് ഉത്തരവിറക്കിയത്. മാസം 20 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് നേരത്തേ സൗജന്യം അനുവദിച്ചിരുന്നത്. അതേസമയം, കണക്ടഡ് ലോഡ് 500 വാട്‌സ് എന്ന പരിധിയില്‍ മാറ്റമില്ല.

1000 വാട്‌സ് വരെ കണക്ടഡ് ലോഡുള്ള ബിപിഎല്‍ ഉപയോക്താക്കള്‍ക്ക് 50 യൂണിറ്റിന് വരെ നിരക്ക് യൂണിറ്റിന് 1.50 രൂപയായിരിക്കും. മുന്‍പ് 40 യൂണിറ്റ് വരെയായിരുന്നു ഈ നിരക്ക്.

2 ലക്ഷത്തോളം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ ഇളവുകള്‍ സംബന്ധിച്ച് ജൂണ്‍ 28 നു സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും റഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചത് സെപ്റ്റംബര്‍ രണ്ടിനാണ്.

More from Local News

Blogs