ഗാസ മുനമ്പിൽ യുഎഇ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കി

file photo

കിഴക്കൻ ഖാൻ യൂനിസിൽ നിന്ന് കുടിയിറക്കപ്പെട്ടവരെയാണ് ദുരിതാശ്വാസ സംഘം ഇപ്പോൾ സഹായിക്കുന്നത്.

ഗാസ മുനമ്പിൽ യുഎഇ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കി. കിഴക്കൻ ഖാൻ യൂനിസിൽ നിന്ന് കുടിയിറക്കപ്പെട്ടവരെയാണ് ദുരിതാശ്വാസ സംഘം ഇപ്പോൾ സഹായിക്കുന്നത്. 
ഷെൽട്ടർ ടെൻ്റുകൾ, ഭക്ഷണപ്പൊതികൾ, എമർജൻസി സപ്ലൈസ് എന്നിവ യു എ ഇ വിതരണം ചെയ്തു. 
കുടിയൊഴിപ്പിക്കൽ ആരംഭിച്ചത് മുതൽ യുഎഇ സന്നദ്ധസംഘങ്ങൾ ഇവിടെ സജീവമാണ്. 
'ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3'-ൻ്റെ ഭാഗമായി, ഇതുവരെ 13,000 ടെൻ്റുകൾ യു എ ഇ  വിതരണം ചെയ്തു. 
ഇത് 72,000-ത്തിലധികം ആളുകൾക്ക് പ്രയോജനം ചെയ്തു.  300,000-ലധികം ഭക്ഷണപ്പൊതികളും  ഗാസയുടെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്തു.

More from Local News

Blogs