പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പങ്കുവെച്ചതിനും, പ്രതിരോധ നടപടകളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ചിത്രീകരിച്ചതിനും,, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനും 45 പേരെ അറസ്റ്റ് ചെയ്തതായി അബുദാബി പൊലീസ് സ്ഥിരീകരിച്ചു.
വിവിധ രാജ്യക്കാരായ 45 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അബുദാബി പോലീസ് അറിയിച്ചു.
സോഷ്യൽ മീഡിയയുടെ ദുരുപയോഗം നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഔദ്യോഗിക ഉറവിടങ്ങൾ പുറത്തുവിടാത്ത,, സ്ഥിരീകരിക്കാത്ത വിവരങ്ങളോ ഉള്ളടക്കമോ പ്രസിദ്ധീകരിക്കുന്നത് നിയന്ത്രണങ്ങളുടെ ലംഘനമാണെന്നും അത് സമൂഹ സുരക്ഷയെയും സുരക്ഷാ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും പൊലീസ് അറിയിച്ചു.
സോഷ്യൽ മീഡിയയെ പ്രത്യേക സംഘങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നത് ഒരു പൊതു ഉത്തരവാദിത്തമാണെന്ന് ഓർമ്മിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Driver escapes unharmed after car swept away in Fujairah flash floods
UAE urges residents to perform Friday prayers at home amid unstable weather
Iran's 'treacherous' attacks targeted vital civilian facilities, UAE tells UN
ബുധനാഴ്ച മഴ മുന്നറിയിപ്പ്
UAE condemns Iranian attacks targeting Iraqi Kurdistan
UAE responds to incoming missile, drone threats on Wednesday
UAE air defences intercept 9 drones on Wednesday
കനത്ത മഴയും കൊടുങ്കാറ്റും ബുധനാഴ്ചയും തുടരും
