ദുബായ് ഗവൺമെൻ്റിൻ്റെ പുതിയ ലോഗോയ്ക്ക് അംഗീകാരം 

ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ ലോഗോയ്ക്ക് അംഗീകാരം നൽകിയത്.

ദുബായ് ഗവൺമെൻ്റിൻ്റെ പുതിയ ലോഗോയ്ക്ക് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അംഗീകാരം നൽകി.

എമിറേറ്റ്‌സ് ടവേഴ്‌സിൽ നടന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ ആദ്യ യോഗത്തിലാണ് ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ തീരുമാനം പ്രഖ്യാപിച്ചത്.

എമിറേറ്റിൻ്റെ ദർശനാത്മകമായ നേതൃത്വം, പരിവർത്തപരമായ  വികസന യാത്ര, ഭാവിയുടെ നഗരമായുള്ള  ദുബായുടെ പരിണാമം എന്നിവയുടെ  പ്രതീകമാണ് പുതിയ ലോഗോ എന്ന് അദ്ദേഹം പറഞ്ഞു. 

ദുബായിലെ സർക്കാർ സ്ഥാപനങ്ങളിൽ  പുതിയ ലോഗോ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ ജനറൽ സെക്രട്ടേറിയേറ്റിന് നിർദേശം നൽകി.

പുതിയ ലോഗോ നടപ്പിലാക്കുന്നതിന് സർക്കാർ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ കാലയളവ് അനുവദിക്കുമെന്ന് ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.

 

More from Local News

Blogs