ദുബായ് മെട്രോ മെയ് 28 മുതൽ പൂർണമായി സർവ്വീസ് പുനരാരംഭിക്കും

File Photo

ദുബായ് മെട്രോ മെയ് 28-ന് പൂർണമായി പ്രവർത്തനത്തിലേക്ക് മടങ്ങുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു

യുഎഇയിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് ഓൺപാസീവ്, ഇക്വിറ്റി, മഷ്‌റെക്ക്, എനർജി സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്. 

എല്ലാ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി ഈ സ്റ്റേഷനുകൾ വീണ്ടും തുറക്കുമെന്നാണ് ആർ.ടി.എ അറിയിച്ചിരിക്കുന്നത്.

അതേസമയം, മെട്രോയുടെ പ്രവർത്തനം പൂർണ്ണമായി പുനരാരംഭിക്കുന്നതുവരെ നിലവിലുള്ള ബസ് സർവ്വീസുകൾ തുടരും. മൂന്ന് റൂട്ടുകളിലായി 150-ലധികം ബസുകൾ ആണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്.

ബിസിനസ് ബേ മെട്രോ സ്‌റ്റേഷനിൽ നിന്ന് ഓൺ പാസീവ്, മാൾ ഓഫ് എമിറേറ്റ്‌സ്, മഷ്‌റഖ്, ഇക്വിറ്റി, ദുബായ് ഇൻറർനെറ്റ് സിറ്റി, അൽ ഖൈൽ മെട്രോ സ്‌റ്റേഷനുകളിലേയ്ക്കാണ് ബസ് സർവ്വീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

More from Local News

Blogs