ഈ വർഷത്തെ യുഎഇ-യുടെ പ്രവര്‍ത്തനത്തിലും രാജ്യത്തിന്റെ പുരോഗതിയിലും അഭിമാനം അറിയിച്ച് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
രാജ്യത്തിന്റെ തുടർച്ചയായ അഭിവൃദ്ധിക്കായി കൂടുതൽ ദൃഢനിശ്ചയത്തോടെ 2025-നെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വർഷവും, എമിറേറ്റ്സ് മഹത്വത്തിലും, അഭിമാനത്തിലും, സമൃദ്ധിയിലും, സ്ഥിരതയിലും ആയിരിക്കട്ടെ..
എല്ലാ വർഷവും ലോകം സുഖമായും സമാധാനത്തിലും ആയിരിക്കട്ടെ... എല്ലാ വർഷവും മനുഷ്യരാശി പുതിയ ചക്രവാളങ്ങളിലേക്ക് മുന്നേറട്ടെ," സാമൂഹിക മാധ്യമമായ X-ൽ അദ്ദേഹം കുറിച്ചു.
ലോകമെമ്പാടുമുള്ള 55 രാജ്യങ്ങളുമായി 140 ഇടപാടുകൾ രാജ്യം നടത്തിയെന്നും, എണ്ണ ഇതര ജിഡിപിയിൽ 660 മില്യൺ ദിർഹവും 2.3 ട്രില്യൺ ദിർഹം മൂല്യമുള്ള വിദേശ വ്യാപാരവും രാജ്യം നടത്തിയതായും തൻ്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
2,00,000 പുതിയ കമ്പനികൾ രാജ്യത്ത് സ്ഥാപിതമായതായും വീഡിയോയിൽ പറയുന്നു,.
എ.ഐ വികസനത്തിൽ ആഗോള തലത്തിൽ രാജ്യം അഞ്ചാം സ്ഥാനത്താണ്. 40 ദേശീയ സ്ഥാപനങ്ങൾ AI- യുടെ വികസനത്തിനായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
“കൂടുതൽ ശുഭാപ്തി വിശ്വാസത്തോടെയും വലിയ അഭിലാഷങ്ങളോടെയും വളർച്ചയുടെയും സമൃദ്ധിയുടെയും യാത്ര തുടരാനുള്ള കൂടുതൽ ദൃഢ നിശ്ചയത്തോടെയും ഞങ്ങൾ 2025 നെ സ്വാഗതം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

UAE expresses solidarity with India after airshow jet crash
Pilot killed after Indian fighter jet crashes at Dubai Airshow
അപകടകരമായ ഡ്രൈവിംഗ് ; 210 മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും പിടിച്ചെടുത്ത് ദുബായ് പോലീസ്
Dubai Metro showcases visual tribute to UAE’s Founding Fathers
Dubai divided into 6 zones to mark architectural identity of each area
UAE to hold one-week celebration to mark strong relations with Kuwait
