
ഹയ്യ' കാർഡ് ഉടമകൾക്ക് നവംബർ 1 മുതൽ 100 ദിർഹം ഒറ്റത്തവണ നിരക്കിൽ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും
ഫിഫ ലോകകപ്പ് ടിക്കറ്റ് ഉടമകൾക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു യുഎഇ.
ഹയ്യ' കാർഡ് ഉടമകൾക്ക് നവംബർ 1 മുതൽ 100 ദിർഹം ഒറ്റത്തവണ നിരക്കിൽ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് യുഎഇ ഗവണ്മെന്റ് അറിയിച്ചു. വിസ ഇഷ്യു ചെയ്ത തീയതി മുതൽ 90 ദിവസം വരെ താമസിക്കാനും അനുവദിക്കും. മാത്രമല്ല ഇത് 90 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത .