പാനീയത്തിലെ പഞ്ചസാരയുടെ അളവുമായി ബന്ധിപ്പിക്കുന്നതാണ് നികുതി .
മധുര പാനീയങ്ങൾക്കുള്ള എക്‌സൈസ് നികുതിയിൽ മാറ്റം വരുത്തി യു എ ഇ. പാനീയത്തിലെ പഞ്ചസാരയുടെ അളവുമായി ബന്ധിപ്പിക്കുന്നതാണ് നികുതി . ഓരോ 100 മില്ലിയിലും പഞ്ചസാരയുടെ അളവനുസരിച്ചായിരിക്കും നികുതി തീരുമാനിക്കുക. അതായത് അളവിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിൽ ഉല്പന്നത്തിന്റെ നികുതിയും കൂടുതലായിരിക്കും .ധനകാര്യ മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും പുതുക്കിയ നികുതി സംവിധാനം പ്രഖ്യാപിച്ചു.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക , പഞ്ചസാര ഉപഭോഗം കുറയ്ക്കുക, ഉൽപ്പന്നങ്ങളിലെ പഞ്ചസാര കുറയ്ക്കാൻ നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമാണ് നികുതി സംവിധാനം പുതുക്കിയത്. ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പുതിയ നികുതി സംവിധാനം വികസിപ്പിച്ചെടുത്തത്. പഞ്ചസാരയുടെ കൂടുതൽ ഉപയോഗത്തെകുറിച്ചു ബോധവൽക്കരണ കാമ്പെയ്‌നുകളും സംഘടിപ്പിക്കും. 2026 ന്റെ തുടക്കത്തിൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.

UAE intercepts 9 ballistic missiles, 109 drones
H.H. Sheikh Mohammed introduces new public safety law
Malaysia’s PM condemns Iranian attack in call with UAE President
Abu Dhabi restaurant closed over food safety violations
രണ്ട് പ്രധാന പാലങ്ങൾ തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
വരും ദിവസങ്ങളിൽ തങ്ങളുടെ സർവീസുകളുടെ 100 ശതമാനവും തിരികെ കൊണ്ടുവരുമെന്ന് എമിറേറ്റ്സ് എയർലൈൻസ്
UAE, US mediate second day of Ukraine, Russia prisoner swap
