മിഡിൽ ഈസ്റ്റ് & നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ  ഷോ ദുബായിൽ

via MEBAA

2024 ഡിസംബർ 10 മുതൽ 12 വരെ യാണ് എയർലൈൻ ഷോ

പ്രമുഖ ബിസിനസ് ഏവിയേഷൻ ഇവൻ്റായ മിഡിൽ ഈസ്റ്റ് & നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ  ഷോയ്ക്ക് ദുബായിലെ അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് ആതിഥേയത്വം വഹിക്കും. 2024 ഡിസംബർ 10 മുതൽ 12 വരെ യാണ് എയർലൈൻ ഷോ നടക്കുക. എയർലൈൻ ഇൻഡസ്ട്രിയിലുടനീളം മാറ്റങ്ങൾ വരുത്താനുള്ള അവസരങ്ങൾ ഷോ പ്രദാനം ചെയ്യും. പുതിയ കണക്ഷനുകൾ നിർമ്മിക്കുന്നതിനും പ്രധാന ലോഞ്ചുകൾ ഹൈലൈറ്റ് ചെയ്യുന്നതിനും ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കും. ബിസിനസ് ഏവിയേഷൻ വ്യവസായം വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ, MEBAA ഷോ നിർണായകമാണെന്ന് MEBAA സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ അലി അൽനക്ബി പറഞ്ഞു. ആഗോള നേതാക്കൾ ഷോയിൽ പങ്കെടുക്കും. സൗദി പ്രൈവറ്റ്, ഖത്തർ എക്‌സിക്യൂട്ടീവ്, സൗദി 
മുഖമല ഏവിയേഷൻ കമ്പനി, ജെറ്റ് ഏവിയേഷൻ എന്നിവയുൾപ്പെടെ നിരവധി പ്രാദേശിക, അന്തർദേശീയ ഓപ്പറേറ്റർമാർ പങ്കെടുക്കും. 

More from Local News

Blogs