വാസ്തവത്തിൽ വാഹനം മോടിപിടിപ്പിക്കാമോ? വിൻഡോ ഗ്ലാസിൽ കൂളിംഗ് പേപ്പർ ഒട്ടിക്കാമോ? സ്റ്റോക് ഹെഡ്ലാംപ് ഒന്നു മോഡിഫൈ ചെയ്യുന്നതു കുഴപ്പമാണോ?
കേരളത്തിൽ കഴിഞ്ഞ 28 ദിവസത്തിനിടെ വാഹനപരിശോധന കർശനമാക്കിയ മോട്ടോർ വാഹനവകുപ്പ് പെറ്റിയടിച്ചത് നാലരക്കോടി രൂപ. ഇ ചെല്ലാൻ ആപ്ലിക്കേഷന്റ സഹായത്തോടെയാണ് മോട്ടോർ വാഹനവകുപ്പ് വാഹന പരിശോധന കർശനമാക്കുന്നത്. നിയമം ലംഘിച്ച വാഹനത്തിന്റ ചിത്രം എടുത്ത് ആപ്പിൽ അപ് ലോഡ് ചെയ്താൽ ഉടമയുടെ ഫോൺ നമ്പരിലേക്ക് ഉടനടി പിഴത്തുകയുടെ സന്ദേശം എത്തും.
ആപ്പ് വന്നതോടെ വാഹനത്തിൽ വരുത്തിയിട്ടുള്ള എല്ലാ തരം മോടി പിടിപ്പിക്കലും പിടികൂടിത്തുടങ്ങി. അയ്യായിരം രൂപയാണ് ഇതിന് പിഴ.
നിസാര കാര്യങ്ങൾ പോലും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ വൻ തുക ഈടാക്കുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
വാസ്തവത്തിൽ വാഹനം മോടിപിടിപ്പിക്കാമോ?
വിൻഡോ ഗ്ലാസിൽ കൂളിംഗ് പേപ്പർ ഒട്ടിക്കാമോ?
സ്റ്റോക് ഹെഡ്ലാംപ് ഒന്നു മോഡിഫൈ ചെയ്യുന്നതു കുഴപ്പമാണോ?
ഈ ഹെഡ്ലാമ്പിനു മുകളിൽ ഓക്സിലറി ലാമ്പുകൾ കൂടി ഘടിപ്പിച്ചാൽ എന്താണു പ്രശ്നം?
കാറിന്റെ സസ്പെൻഷൻ റീപ്ലേസ് ചെയ്യാമോ?
വീലുകൾ ഇളക്കി മാറ്റി കുറച്ചുകൂടി വലിപ്പമുള്ള വീലുകൾ വയ്ക്കാമോ?
അലോയ് വീലുകൾ ഘടിപ്പിക്കാമോ?
ഇങ്ങനെ എണ്ണിയാൽ തീരാത്തത്ര സംശയങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് നിസ്സാര കാര്യങ്ങൾക്ക് പോലും വൻപിഴയാണ് സാറന്മാർ ഈടാക്കുന്നത് എന്നറിഞ്ഞതുമുതൽ.
കഴിഞ്ഞവർഷം ജനുവരിയിലാണ് വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നത് വിലക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവു വന്നത്.
1. കൂളിംഗ് പേപ്പർ ഒട്ടിക്കാമോ?
സുപ്രീം കോടതി ഉത്തരവു പ്രകാരം ടിന്റിങ് അനുവദനീയമല്ല. മുന്നിലോ പിന്നിലോ വശങ്ങളിലോ ഉള്ള വിൻഡ്സ്ക്രീനുകളിൽ ഒരു തരത്തിലുള്ള ടിന്റിങ്ങും പാടില്ല എന്നാണ് ഉത്തരവ്. പച്ചമലയാളത്തിൽ പറഞ്ഞാൽ കൂളിംഗ് പേപ്പർ ഒട്ടിച്ചാൽ പിഴ ഉറപ്പ്. പ്രത്യേക അപ്പ്രൂവൽ വാങ്ങി വാഹനനിർമ്മാതാക്കൾ തന്നെ ടിന്റഡ് വിൻഡോസ് ഉള്ള വാഹനങ്ങൾ പുറത്തിറക്കുന്നതിനു കുഴപ്പമില്ല.
2. ഹോൺ മാറ്റാമോ?
നിർമ്മാതാക്കൾ ഘടിപ്പിക്കുന്നതല്ലാതെ വിത്യസ്ത ശബ്ദം കേൾപ്പിക്കുന്ന ഹോൺ അനുവദനീയമല്ല. പുതിയത് ഘടിപ്പിക്കരുത് എന്നുമാത്രമല്ല നിലവിലുള്ളതിന്റെ ഒച്ച കൂട്ടാനും പാടില്ല. ശബ്ദമലിനീകരണം നിയന്ത്രിക്കാൻ വേണ്ടി വാഹങ്ങളുടെ ഹോൺ 100 ഡെസിബെലിൽ കൂടുതൽ ഒച്ച പുറപ്പെടുവിക്കുന്നതരം ആകരുതെന്നാണ് സർക്കാർ തീരുമാനം.
3. വാഹനത്തിന്റെ നീളത്തിലോ വീതിയിലോ വിത്യാസം വരുത്താമോ?
suv വാങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു കഴിയാതെ ചെറിയ വാഹനം വാങ്ങുന്നവർ കരുതും. ചെറുതായൊരു മോഡിഫിക്കേഷൻ വരുത്തി നീളമോ വീതിയോ ഒക്കെ കൂട്ടാമെന്ന്. നിർമ്മാതാക്കളുടെ സ്പെസിഫിക്കേഷനപ്പുറം ഒരു മില്ലിമീറ്റർ പോലും മാറ്റം വരുത്താൻ അനുവാദമില്ല.
4. അലോയ് വീൽ ഘടിപ്പിക്കാമോ?
ഒരു വാഹനത്തിന്റെ പൂർണതക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായിത്തീർന്നിരിക്കുന്നു അലോയ് വീലുകൾ. എന്നാൽ ടയർ എഡ്ജിൽ നിന്നു തള്ളി പുറത്തോട്ടു നിൽക്കുന്ന അലോയ് ലിപ് അനുവദനീയമല്ല.
5. എൻജിൻ മോഡിഫൈ ചെയ്യാമോ?
ഉയർന്ന ശേഷിയുള്ള എൻജിനൊക്കെ ഘടിപ്പിക്കാൻ സാധ്യതയുണ്ടെങ്കിലും നിർമ്മാതാക്കളുടെ സ്പെസിഫിക്കേഷനപ്പുറമുള്ള ഒരു മോഡിഫിക്കേഷനും അനുവദിക്കുന്നില്ല. (എന്നാൽ റീജിയണൽ ട്രാൻസ്പോർട് ഓഫീസിൽ നിന്ന് മുൻകൂർ അനുമതി വാങ്ങി എൻജിൻ മാറ്റിവയ്ക്കുന്നതിനു തടസ്സമില്ല)
6. കാറിന്റെ സസ്പെൻഷൻ റീപ്ലേസ് ചെയ്യാമോ?
ചെറിയ തോതിൽ അനുവദനീയമാണെങ്കിലും വലിയ മാർജിനിൽ ഉള്ള ഗ്രൗണ്ട് ക്ലിയറൻസ് വിത്യാസം വരുത്തുന്നത് കുറ്റകരമാണ്.
7. സ്റ്റോക് ഹെഡ്ലാംപ് മോഡിഫൈ ചെയ്യുന്നതു കുഴപ്പമാണോ?
അതിന് അനുയോജ്യമായ ബൾബുകൾ അല്ല ഘടിപ്പിക്കുന്നതെങ്കിൽ പിഴ കിട്ടും. എൽ ഇ ഡി DRL ഇൻസേർട് ചെയ്യുന്നതിന് അനുമതിയുണ്ട്. അതുപോലെ ടെയിൽ ലാമ്പും എൽ ഇ ഡി ആക്കുന്നതിനോട് എതിർപ്പില്ല. എന്നാൽ കളർ ചെയ്ഞ്ച് അനുവദിക്കുന്നില്ല.
8. ഈ ഹെഡ്ലാമ്പിനു മുകളിൽ ഓക്സിലറി ലാമ്പുകൾ കൂടി ഘടിപ്പിച്ചാൽ എന്താണു പ്രശ്നം?
ഓഫ് റോഡിങ് നടത്തുന്നവർക്ക് മുന്നിലുള്ള തടസ്സങ്ങൾ കാണാനാണ് ഓക്സിലറി ലാമ്പുകൾ. അതുകൊണ്ട് പബ്ലിക് റോഡിൽ വാഹനമോടിക്കുമ്പോൾ ഓക്സിലറി ലാമ്പുകൾ മൂടിവയ്ക്കണം എന്നാണു നിയമം. അതോടൊപ്പം റൂഫ് ടോപ്പിൽ ഓക്സിലറി ലാമ്പുകൾ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.
9. പെയിന്റിന്റെ നിറം മാറ്റാമോ?
റീജിയണൽ ട്രാൻസ്പോർട് ഓഫീസിൽ നിന്ന് മുൻകൂർ അനുമതി വാങ്ങി മാത്രം.
10. ഫാൻസി നമ്പർ പ്ലേറ്റ് അനുവദിക്കുമോ?
ഒരു കാരണവശാലും ഇല്ല. എല്ലാ നമ്പർ പ്ലേറ്റിനും ഒരു ഫോര്മാറ്റുണ്ട്. ഫോണ്ടും അതിന്റെ സൈസും നിഷ്കർഷിച്ചിരിക്കുന്ന മാതൃകയിൽ മാത്രം.

UAE President stresses on Gaza ceasefire with Norway PM
Dubai unveils region's first integrated recreational vehicle route
RTA deploys drones to inspect Dubai Metro tunnels
Emergency calls surge amid weather fluctuations in Dubai
UAE President discusses strategic partnership with Elon Musk
Abu Dhabi warns community on fire hazards during winter
UAE, UNHCR sign deal to support Sudan conflict response
H.H. Sheikh Hamdan highlights UAE's tech progress with Elon Musk
