യു.എ.ഇ - കെനിയ ഉഭയകക്ഷി ബന്ധം ശക്തമാക്കി

WAM

സംയുക്ത സമിതിയുടെ നാലാമത് സെഷൻ അബുദാബിയിലാണ് നടന്നത് .

യു.എ.ഇ.യും കെനിയയും തമ്മിലുള്ള  ഉഭയകക്ഷി ബന്ധം ശക്തമാക്കി. സംയുക്ത സമിതിയുടെ നാലാമത് സെഷൻ അബുദാബിയിലാണ് നടന്നത് . സഹമന്ത്രി ഷെയ്ഖ് ഷഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ,  
കെനിയയുടെ പ്രവാസികാര്യ  കാബിനറ്റ് സെക്രട്ടറി  മുസാലിയ മുദവാദി എന്നിവർ തമ്മിലായിരുന്നു ഇത് സംബന്ധിച്ചുള്ള ചർച്ച. ഇരു രാജ്യങ്ങൾ തമ്മിൽ വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, വ്യോമയാനം, പുനരുപയോഗ ഊർജം, വിദ്യാഭ്യാസം,   കൃഷി, ഗതാഗതം, തുറമുഖങ്ങൾ, തൊഴിൽ, പ്രതിരോധം തുടങ്ങി പൊതുതാൽപര്യമുള്ള മേഖലകളിലെ സഹകരണം സംബന്ധിച്ചു  ചർച്ച നടത്തി. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ സംയുക്ത സമിതിയുടെ പങ്കിനെ ഹിസ് ഹൈനസ് ഷെയ്ഖ് ഷഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ അഭിനന്ദിച്ചു.യുഎഇയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നു  മുസാലിയ മുദവാദി ഉറപ്പ് നൽകി. യു.എ.ഇ-കെനിയ സംയുക്ത സമിതിയുടെ നാലാമത് സെഷൻ്റെ മിനുട്‌സിൽ ഒപ്പുവെച്ചാണ് യോഗം അവസാനിച്ചത്.

More from Local News

Blogs