യു എ ഇ ടൂറിസ്ററ് വിസ നാളെ മുതൽ; WHO അംഗീകരിച്ച വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം

File photo (For illustration)

വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഓഗസ്റ്റ് 30 മുതൽ യു.എ.ഇ. വീണ്ടും സന്ദർശകവിസ നൽകിത്തുടങ്ങും

ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ടൂറിസ്റ്റു വിസയുള്ളവർക്ക്  യു എ ഇ യിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചതോടെ  മലയാളികൾ ഉൾപ്പടെയുള്ള സന്ദർശക വിസയിൽ ഉള്ളവർ ഏറെ പ്രതീക്ഷയിലാണ്. വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഓഗസ്റ്റ് 30 മുതൽ യു.എ.ഇ. വീണ്ടും സന്ദർശകവിസ നൽകിത്തുടങ്ങും.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസെൻഷിപ്പും ദേശീയ ദുരന്ത നിവാരണ സമിതിയും സംയുക്തമായാണ് അംഗീകാരം നൽകിയത്. അതിനാൽ തന്നെ മോഡേണ, കോവി ഷീൽഡ്, പിഫിസർ ബയോഎൻ ടെക് , ജോൺസൺ ആൻഡ് ജോൺസൺ, ഓക്സ്ഫോർഡ് ആസ്ട്രസേനക്കാ, സിനോഫാം , സിനോവാക് എന്നീ വാക്സിനുകളുടെ രണ്ട് ഡോസും എടുത്തിരിക്കുന്നവർക്ക് യു എ ഇ യിൽ സന്ദർശക വിസയിൽ പ്രവേശിക്കാൻ സാധിക്കും. 

യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയ  രാജ്യങ്ങളിൽ നിന്നുളളവർക്കും ഇത്തരത്തിൽ പ്രവേശനത്തിനു അനുമതി ലഭിച്ചതോടെ ഒട്ടേറെ പേർക്കാണ് പ്രഖ്യാപനം ഗുണകരമാകുക. അതെ സമയം സന്ദർശക വിസയിൽ എത്തുന്നവർ വിമാനത്താവളത്തിൽ റാപ്പിഡ് പി സി ആർ പരിശോധനക്ക് വിധേയരാകണം. മാത്രമല്ല വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കുകയും  അല്‍ഹുസന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. അതെ സമയം നേരത്തെ എടുത്തതും  കാലാവധി അവസാനിച്ചതുമായ  വിസിറ്റ് വിസയുടെ കാര്യത്തിൽ 
ഐ സി എ തീരുമാനം എടുത്തിട്ടില്ല.  

More from Local News

Blogs