യു എ ഇ യിൽ ഇന്ധന വിലയിൽ നേരിയ വർദ്ധനവ്

File Image

ഡീസൽ നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തി . ലിറ്ററിന് 2 ദിർഹം 78 ഫിൽസാണ് പുതുക്കിയ നിരക്ക്

യു എ ഇ യിൽ ആഗസ്ത് മാസത്തെ ഇന്ധന വില  പ്രഖ്യാപിച്ചു. സ്പെഷ്യൽ 95 ലിറ്ററിന് 2 ദിർഹം 57 ഫിൽസാണ് പുതുക്കിയ നിരക്ക്. ജൂലൈയിൽ 2 ദിർഹം 58 ഫിൽസായിരുന്നു നിരക്ക്. സൂപ്പർ 98 ലിറ്ററിന് 2 ദിർഹം 69 ഫിൽസായിരിക്കും ഓഗസ്റ്റ് മാസം ഈടാക്കുക . ജൂലൈയിൽ 2 ദിർഹം 70 ഫിൽസായിരുന്നു നിരക്ക്. ഇ പ്ലസ് 91 2 ദിർഹം 51 ഫിൽസിൽ നിന്ന് 2 ദിർഹം 50 ഫിൽസായി കുറഞ്ഞു. അതേസമയം ഡീസൽ നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തി . ലിറ്ററിന് 2 ദിർഹം 78 ഫിൽസാണ് പുതുക്കിയ നിരക്ക്. ജൂലൈയിൽ 2 ദിർഹം 63 ഫിൽസായിരുന്നു ഡീസൽ വില. 

More from Local News

Blogs