
ഷാർജയിലെ സുഹൈല , ഹത്ത എന്നിവിടങ്ങളിൽ മഴ ലഭിച്ചു
യു എ ഇ യുടെ പല ഭാഗങ്ങളിലും ഇന്ന് മഴ ലഭിച്ചു. ഷാർജയിലെ സുഹൈല , ഹത്ത എന്നിവിടങ്ങളിൽ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അജ്മാനിലെ മാസ്ഫോട്ട് , കൽബ , അൽ ഹെലോ വാദി എന്നിവിടങ്ങളിലും മഴ റിപ്പോർട്ട് ചെയ്തു. രാജ്യത്തിൻറെ കിഴക്കൻ മലനിരകൾക്കടുത്തുള്ള പ്രദേശങ്ങളിൽ മഴയോടനുബന്ധിച്ചു നേരത്തെ അധികൃതർ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.