യു എ ഇ യുടെ 100 ദശലക്ഷം ഭക്ഷണം പദ്ധതിക്ക് പിന്തുണയുമായി സ്പെഷ്യൽ കാർ പ്ലേറ്റ് നമ്പറുകളൂടെ ലേലം

മെയ് ഒന്ന് ശനിയാഴ്ച ഹിൽട്ടൺ ദുബായ് അൽ ഹബ്ത്തൂർ സിറ്റിയിലാണ് ലേലം

യു എ ഇ യുടെ 100 ദശലക്ഷം ഭക്ഷണം പദ്ധതിക്ക് പിന്തുണയുമായി സ്പെഷ്യൽ കാർ പ്ലേറ്റ് നമ്പറുകളൂം ലേലം ചെയ്യാൻ തീരുമാനിച്ചു. മെയ് ഒന്ന് ശനിയാഴ്ച ഹിൽട്ടൺ ദുബായ് അൽ ഹബ്ത്തൂർ സിറ്റിയിലാണ് ലേലം നടക്കുക.ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിട്ടി ,ഇത്തിസലാത്ത്‌ , എമിറേറ്റ്സ് ലേലം എന്നിവയുമായി സഹകരിച്ചു മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനീഷിയേറ്റീവ് ആണ് ഇത് സംഘടിപ്പിക്കുന്നത്. ഒറ്റ അക്ക , ഇരട്ട അക്ക നമ്പർ പ്ലേറ്റുകൾ ലേലത്തിൽ ഉണ്ടായിരിക്കും. നിരവധി രാജ്യങ്ങളിൽ ഇതിനോടകം 100 മില്യൺ മീൽസ് പദ്ധതിയോടനുബന്ധിച്ചു ഭക്ഷണ വിതരണം ആരംഭിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം 3.8 കോടി ദിർഹം ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ചിരുന്നു. 

More from Local News

Blogs