
രോഗബാധിതരായവരെ കണ്ടെത്തി ചികിത്സ നൽകുന്നതിന് രാജ്യം ഊന്നൽ കൊടുക്കുന്നു
യുഎഇയിൽ കോവിഡ് കേസുകൾ കുറഞ്ഞു. രോഗബാധിതരായവരെയും അവരുമായി സമ്പർക്കം പുലർത്തുന്നവരെയും വളരെ പെട്ടെന്ന് കണ്ടെത്തി ചികിത്സ നൽകുന്നതിന് രാജ്യം ഊന്നൽ കൊടുക്കുന്നതുകൊണ്ടാണ് കോവിഡ് കേസുകൾ കുറഞ്ഞതെന്നു ആരോഗ്യമേഖല ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. യുഎഇആരോഗ്യ വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യത്തെയും നൂതന അന്താരാഷ്ട്ര സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളുടെയും പങ്ക് ഡോക്ടർ ഫരീദ ചൂണ്ടിക്കാട്ടി.
വാക്സിൻ ഡോസുകൾ ദിവസവും വിതരണം ചെയ്യുന്ന രാജ്യങ്ങളുടെ ആഗോള റാങ്കിംഗിൽ യുഎഇ ഇപ്പോഴും ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 100 പേർക്ക് 158.24 ഡോസാണ് നിലവിലെ വിതരണ നിരക്ക്.
ജനസംഖ്യയുടെ ഏകദേശം 74.5 ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഡോസ് എങ്കിലും 64.3 ശതമാനം പേർക്ക് പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ബൂസ്റ്റർ ഷോട്ട് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർ ഫരീദ അൽ ഹോസാനി വ്യക്തമാക്കി.