യുഎഇയിൽ  രജിസ്റ്റർ ചെയ്ത് 5.4 ദശലക്ഷം സ്വകാര്യ മേഖല ജീവനക്കാർ

ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം  പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് 2022 രണ്ടാം പാദത്തിൽ അര ദശലക്ഷത്തിലധികം  പുതിയ വർക്ക് പെർമിറ്റുകളാണ് ഇഷ്യൂ ചെയ്തത്.

2022 ന്റെ രണ്ടാം പാദത്തിന്റെ അവസാനത്തോടെ യുഎഇയിൽ  രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ ജീവനക്കാർ  5.4 ദശലക്ഷം.  കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്  9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 
ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം  പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് 2022 രണ്ടാം പാദത്തിൽ അര ദശലക്ഷത്തിലധികം  പുതിയ വർക്ക് പെർമിറ്റുകളാണ് ഇഷ്യൂ ചെയ്തത്. അതേസമയം, വർക്ക് പെർമിറ്റുകൾ റദ്ദാക്കുന്നതിൽ എട്ട് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.  2021 ലെ ഒന്നാം പാദത്തെ അപേക്ഷിച്ച് 301,569 പെർമിറ്റുകൾ റദ്ദാക്കപ്പെട്ടു.

മാനവ വിഭവശേഷി മന്ത്രാലയത്തിൽ  രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ 26 ശതമാനവും നിർമ്മാണ മേഖലയിലാണ്. 2021നെ  അപേക്ഷിച്ച് പുതിയ 
 തൊഴിൽ പെർമിറ്റുകളുടെ എണ്ണത്തിൽ  കാർഷിക മേഖലയാണ് ഏറ്റവും കൂടുതൽ വളർച്ച നേടിയത്.
 കഴിവുകളുടെയും വൈദഗ്ധ്യത്തിന്റെയും ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ യുഎഇയുടെ തൊഴിൽ വിപണിയുടെ ആകർഷണീയതയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തിലെ  ഹ്യൂമൻ റിസോഴ്‌സ് അഫയേഴ്‌സ് ആക്ടിംഗ് അണ്ടർ സെക്രട്ടറി ഖലീൽ അൽ ഖൂരി പറഞ്ഞു.

More from Local News

Blogs