ജൂലൈ 7 ബുധനാഴ്ച
യുഎഇയുടെ അടുത്ത ബാച്ച് ബഹിരാകാശയാത്രികരായ നോറ അൽ മാട്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവർ മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രംകൂടിക്കാഴ്ച സംഘടിപ്പിച്ചിരിക്കുന്നത്.
നിലവിലെ ബഹിരാകാശ തയ്യാറെടുപ്പുകളെക്കുറിച്ചും മറ്റും മാധ്യമങ്ങളെ അറിയിക്കും. രാജ്യത്തെ ബഹിരാകാശ പര്യവേഷണങ്ങൾക്കും ആദ്യത്തെ ബഹിരാകാശയാത്രികരായ ഹസ്സ അൽമൻസൂരി, സുൽത്താൻ അൽ നയാദി എന്നിവരോടൊപ്പം ചേരുന്നതിനും 4,305 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ്
അൽ മാട്രൂഷിയെയും അൽ മുല്ലയെയും തിരഞ്ഞെടുത്തത്.
യുഎഇയിലെ നാഷണൽ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന മെക്കാനിക്കൽ എഞ്ചിനീയറായ അൽ മാട്രൂഷി ആദ്യത്തെ എമിറാത്തി വനിതാ ബഹിരാകാശയാത്രികയാണ്, അൽമുല്ല പൈലറ്റും ദുബായ് പോലീസിന്റെ എയർ വിംഗ് സെന്ററിലെ പരിശീലന വിഭാഗം മേധാവിയുമാണ്.

UAE intercepts 9 ballistic missiles, 109 drones
H.H. Sheikh Mohammed introduces new public safety law
Malaysia’s PM condemns Iranian attack in call with UAE President
Abu Dhabi restaurant closed over food safety violations
രണ്ട് പ്രധാന പാലങ്ങൾ തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
വരും ദിവസങ്ങളിൽ തങ്ങളുടെ സർവീസുകളുടെ 100 ശതമാനവും തിരികെ കൊണ്ടുവരുമെന്ന് എമിറേറ്റ്സ് എയർലൈൻസ്
UAE, US mediate second day of Ukraine, Russia prisoner swap
