ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
യു എ ഇയുടെ വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണി അനുഭവിക്കുന്നവർക്ക് സഹായം ഒരുക്കാനായി യുഎഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചതാണ് വൺ ബില്യൺ മീൽ പദ്ധതി.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക. ലേലത്തിലൂടെ നിരവധി ഫാൻസി നമ്പറുകളാണ് നേടാനാവുക.
ആർ ടി എയുമായി സഹകരിച്ച് ഫ്രാൻസി നമ്പർ പ്ലേറ്റുകളുടെ ലേലവും നടക്കും.
P7 എന്ന ഒറ്റ അക്ക നമ്പർ പ്ലേറ്റും രണ്ട് അക്കത്തിലുള്ള 10 നമ്പർ പ്ലേറ്റുകളും ഉൾപ്പെടെ ലേലത്തിലൂടെ സ്വന്തമാക്കാനാവും.
ഏറ്റവും വിലയേറിയ നമ്പറുകൾ ആണ് ലേലത്തിൽ ഉണ്ടാവുകയെന്ന് ടെലികോം കമ്പനിയായ ഡൂ അറിയിച്ചു.
ഡയമണ്ട് നമ്പറുകളാണ് ലേലത്തിലൂടെ സ്വന്തമാക്കാൻ ആവുക എന്ന് എത്തിസലാത്തും വ്യക്തമാക്കി.