യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ യുഎസ് പ്രസിഡന്റിന്റെ ആഫ്രിക്കൻ, അറബ് കാര്യ ഉപദേഷ്ടാവ് മസാദ് ബൗലോസുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയത്തെ കുറിച്ച് ചർച്ച നടത്തി.
സുഡാനിലെ ആഭ്യന്തര യുദ്ധം ശക്തമായ സാഹചര്യത്തിൽ, വെടിനിർത്തൽ നടപ്പിലാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ അറിയിച്ചു യുഎഇ. യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ യുഎസ് പ്രസിഡന്റിന്റെ ആഫ്രിക്കൻ, അറബ് കാര്യ ഉപദേഷ്ടാവ് മസാദ് ബൗലോസുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയത്തെ കുറിച്ച് ചർച്ച നടത്തി.
സുഡാനിൽ സിവിലിയൻസിനെ സംരക്ഷിക്കുന്നതിനും ,മാനുഷിക സഹായം എത്തിക്കുന്നതിനും നിലവിലുള്ള പ്രതിസന്ധി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് എങ്ങനെ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ കൂടുതൽ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ച് ഇരുവരും ചർച്ച നടത്തി. കൂടാതെ സുഡാനിൽ ശാശ്വത സുരക്ഷയും സ്ഥിരതയും നടപ്പിലാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ ഷെയ്ഖ് അബ്ദുല്ല അഭിനന്ദിച്ചു. സുഡാനിൽ ഏകദേശം മൂന്നു വർഷത്തോളമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ ആവശ്യകതയും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഊന്നിപ്പറഞ്ഞു.

Mixed weather conditions forecast across UAE this week
UAE President holds talks with Kuwait's First Deputy PM
ഷാർജ എമിറേറ്റ് 'ശിശു സൗഹൃദ' നഗരം
Sharjah delivers winter aid to 700 families in Jordan
Dubai unveils $100,000 award for creators reimagining online learning
UAE launches drive to prepare 10 million meals for Gaza
ARN delegation explores Dubai Health innovations, collaboration prospects
