സുഡാനീസ് അഭയാർത്ഥികൾക്ക് യു എ ഇയുടെ റമദാൻ ഭക്ഷണ പൊതികൾ

എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് , സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവയ്‌ക്കൊപ്പം അഭയാർഥി കുടുംബങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനായി പ്രവർത്തിക്കുന്ന യുഎഇയുടെ റമദാൻ കാമ്പയിനിൻ്റെ ഭാഗമാണിത്.

ചാഡിയൻ നഗരമായ അംജറാസിലെ സുഡാനീസ് അഭയാർഥികൾക്കും ചുറ്റുമുള്ള ഗ്രാമങ്ങളിലെയും പ്രാദേശിക സമൂഹത്തിന് 6000 ത്തോളം റമദാൻ  ഭക്ഷണ പൊതികൾ  വിതരണം ചെയ്തു യുഎഇ മാനുഷിക സംഘം.

എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് , സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവയ്‌ക്കൊപ്പം അഭയാർഥി കുടുംബങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനായി പ്രവർത്തിക്കുന്ന യുഎഇയുടെ റമദാൻ കാമ്പയിനിൻ്റെ ഭാഗമാണിത്.

ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ നൽകുന്ന 7,500 സ്കൂൾ ബാഗുകളും യുഎഇ ഹ്യൂമാനിറ്റേറിയൻ ടീം സുഡാനീസ് അഭയാർഥി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

കൂടാതെഔറെ കാസോണി ക്യാമ്പിലെ താമസക്കാർക്ക് അഞ്ച് ടൺ റമദാൻ ഈത്തപ്പഴം വിതരണം ചെയ്യുകയും ക്യാമ്പിൻ്റെ റോഡുകൾക്കും   അഞ്ച് സ്കൂളുകൾക്കും   സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന 50 ലൈറ്റിംഗ് യൂണിറ്റുകളുംനൽകി .

More from Local News

Blogs